Infant AR
കേരളത്തിലെ കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ എ. ആർ. ഇൻഫന്റ് കർണാടക കേഡറിലെ 1977 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. കർണാടക പൊലീസിന്റെ ഡയറക്ടർ ജനറൽ ആൻഡ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (DG & IGP) ആയി സേവനമനുഷ്ഠിച്ച അദ്ദേഹം, കർണാടക അഗ്നിശമന- അടിയന്തര സേവന വിഭാഗത്തിന്റെ ഡി.ജി.പി. സ്ഥാനവും വഹിച്ചിട്ടുണ്ട്. സത്യസന്ധത, ഭരണമികവ്, നിയമനിഷ്ഠ എന്നിവയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥനായ അദ്ദേഹം, വിരമിച്ച ശേഷവും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സാഹിത്യരംഗത്തും സജീവ സാന്നിധ്യമാണ്. സുരഭിലം ഗ്ലോബലിന്റെ സ്ഥിരം ഉപദേശക സമിതി അംഗമാണ്.