Girish Nair
പാലക്കാട് സ്വദേശി. ബാംഗ്ലൂർ ഉദയനഗർ നിവാസി. നിലവിൽ ഷപ്പൂർജി പല്ലോൺ ജി ഗ്രൂപ്പ് എന്ന ബഹുരാഷ്ട്രനിർമ്മാണകമ്പനിയിൽ പ്രൊജക്റ്റ് അക്കൗണ്ട്സ് വിഭാഗത്തിൽ സൗദിയിൽ ജോലി നോക്കുന്നു. കേരളസമാജം കെ ആർ പുരം സോണിന്റെ ബാലവിഭാഗം വനിതാവിഭാഗം തുടങ്ങിയവയുടെ സ്റ്റേജ് പ്രവർത്തനങ്ങൾക്ക് അണിയറയിൽ സാഹിത്യസംഭാവനകളുമായി പ്രചോദനം നൽകിയിട്ടുണ്ട്. ബാലവിഭാഗത്തിന്റെ രൂപീകരണത്തിന് പശ്ചാത്തലഗാനം ഒരുക്കിയിട്ടുണ്ട്. ആനുകാലികങ്ങളിലും റേഡിയോകളിലും പ്രാദേശിക പത്രങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളതു കൂടാതെ പല കഥാ കവിതാ സമാഹാരങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. കഥ, കവിത, ലേഖനം തുടങ്ങിയവയാണ് ഇഷ്ടമേഖലകൾ. ഫേസ്ബുക് കൂട്ടായ്മകളിലെ സാന്നിദ്ധ്യമെന്ന നിലയിൽ വാങ്മയഹാരങ്ങൾ എന്ന ഫേസ്ബുക് പേജ് നിലവിലുണ്ട്.