Aash Ashitha
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം. ബെംഗളൂരുവിൽ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍. പുസ്തകങ്ങൾ: കാവ (ഡിസി ബുക്സ്), മുങ്ങാങ്കുഴി (ഡിസി ബുക്സ് ), ശോഭ കൊലക്കേസ് (മാതൃഭൂമി ബുക്സ് ), മഷ്റൂം ക്യാറ്റ്സ് (നോവൽ), മോഹനസ്വാമി (കന്നഡ ഗേ എഴുത്തുകാരനായ വസുധേന്ദ്രയുടെ കഥകളുടെ പരിഭാഷ), ജെന്നിഫറും പൂച്ചക്കണ്ണുകളും (ചെറുകഥാ സമാഹാരം). ഏറണാങ്കുളം പബ്ലിക് ലൈബ്രറിയുടെ പ്രഥമകഥാപുരസ്കാരവും എംപി പോൾ ചെറുകഥ പുരസ്കാരവും ‘മുങ്ങാങ്കുഴി’ക്ക് ലഭിച്ചു. കൈരളി-അറ്റ്ലസ് സാഹിത്യ പുരസ്കാരം, ടി എം ചാക്കോ മാസ്റ്റര്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകള്‍ നേടി. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു. കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം റെഡ്ലീഫ് ജേര്‍ണലിലും ജര്‍മന്‍ വിവര്‍ത്തനങ്ങള്‍ ‘STRASSENSTIMMEN’ (സ്ട്രീറ്റ് വോയ്സ്) എന്ന ജര്‍മന്‍ ജേര്‍ണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.