SURENDRAN VENMANI

Surendran Venmani

ചെങ്ങന്നൂരിനടുത്തുള്ള വെണ്മണിയിൽ ജനിച്ച സുരേന്ദ്രൻ വി.കെ., ബാംഗ്ലൂരിലെ പ്രമുഖ ഐ.ടി. സ്ഥാപനമായ വിപ്രോയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്. 2013-ൽ പ്രസിദ്ധീകരിച്ച കാലം തന്ന പാഠങ്ങൾ” എന്ന കവിതാസമാഹാരത്തിലൂടെ കവി എന്ന നിലയിൽ ശ്രദ്ധേയനായി. ബാംഗ്ലൂരിലെ ശ്രീനാരായണ സമിതിയുടെ കുമാരനാശാൻ പഠനകേന്ദ്രത്തിന്റെ ചെയർമാനായും, രാമമൂർത്തിനഗർ ശ്രീനാരായണ ഗുരു സേവാ ട്രസ്റ്റിന്റെ പൊതുകാര്യദർശിയായും പ്രവർത്തിക്കുന്നു. വിജിനപുര അയ്യപ്പ ക്ഷേത്രത്തിന്റെ മുൻ ഉപാധ്യക്ഷൻ, കേരളസമാജം ദൂരവാണിനഗറിന്റെ മുൻ ഉപാധ്യക്ഷൻ, ഇന്റേണൽ ഓഡിറ്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ബാംഗ്ലൂർ റൈറ്റേഴ്സ് ആൻഡ് ആര്ടിസ്റ് ഫോറം, ശ്രീനാരായണ സമിതി, ജിഡിപിഎസ് കർണാടക എന്നിവയുടെ സജീവ പ്രവർത്തകനായ അദ്ദേഹം കവിയും ഭാഷാസ്നേഹിയുമായുള്ള പ്രവർത്തനങ്ങളിലൂടെ ബാംഗ്ലൂർ മലയാളികളുടെ സാംസ്കാരികരംഗത്ത് സുപരിചിതനാണ്. നിലവിൽ ദൂരവാണിനഗർ–വിജിനപുരയിൽ താമസിക്കുന്നു.  ഭാര്യ സുജാത, മക്കൾ സുമി,സുബി, സുഭാഷ്, കൊച്ചുമക്കൾ പ്രണവ്, പ്രഗതി, സാഹിൽ, നൈല.  

surendran-venmani-book1
കാലം തന്ന പാഠങ്ങൾ