Sunitha T Prasad
സ്കൂൾ-കോളേജ് കാലം മുതൽ എഴുത്തിൽ സജീവമായ സാഹിത്യപ്രതിഭയാണ്. 1991 മുതൽ All India Radio കോഴിക്കോട്, കണ്ണൂർ എഫ്.എം. എന്നിവ വഴി കവിതകളും കഥകളും അവതരിപ്പിച്ച് ശ്രദ്ധ നേടി. യുവവാണി, വനിതാലോകം തുടങ്ങിയ പരിപാടികളിലൂടെ നിരവധി സൃഷ്ടികൾ സഹൃദയരിലേക്കെത്തി. എം.ടി. വാസുദേവൻ നായർ നേതൃത്വത്തിലുള്ള വിജിൽ സ്പോൺസർഡ് ബുക്ക് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായ അവർ, ‘സർഗ്ഗകൂട്’, ‘കണ്ണീരിന്റെ സിംഫണി’ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിയായ മുരുകൻ കാട്ടാക്കട അവതാരിക എഴുതിയ കൃതി ശ്രദ്ധേയമായി. ഉപന്യാസമത്സര വിജയിയും ഗാനരചയിതാവും നാടക-ടെലിഫിലിം രചയിതാവുമായ സുനിത, ഇപ്പോൾ ബാംഗ്ലൂരിലെ ശാരദാ വിദ്യാമന്ദിർ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി പ്രവർത്തിക്കുന്നു.