SREE BANGALORE

Sree Bangalore

-ബാംഗ്ലൂർ  ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനിയാണ്. ഭർത്താവ് ഗോപാൽ കുമാർ പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്നു. കുടുംബസമേതം ബാംഗ്ലൂർയിൽ താമസിക്കുന്ന ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. പ്രീഡിഗ്രിയും ഐ.ടി.ഐ ഇലക്ട്രോണിക്സും പഠിച്ച ശേഷം ഡൽഹിയിലെ ഒനിഡയിൽ ജോലി ചെയ്തിരുന്നു. പിന്നീട് കുടുംബജീവിതത്തിലേർപ്പെട്ടെങ്കിലും വായനയോടും എഴുത്തിനോടും ഉള്ള താൽപര്യം തുടർന്നു. “ഒത്തിരി വായനയും ഇത്തിരി എഴുത്തും” എന്നതാണ് അവരുടെ ജീവിതധ്വനി. ഡയറി എഴുത്ത് പ്രിയ വിനോദമായ ഇവർ ബാംഗ്ലൂർ നാദം പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഓൺലൈൻ മാധ്യമങ്ങളിലും സജീവമാണ്. 2024-ൽ ഗാനരചനയ്ക്കുള്ള സോൾ ആർട്ട് ഇന്റർനാഷണൽ പുരസ്കാരം നേടി. ‘അയ്യനയ്യനെ അയ്യപ്പ സ്വാമിയേ’ എന്ന കീർത്തനം സംഗീതാസ്വാദകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്