ALAPRA. A.RK.
കോട്ടയം ജില്ലയിലെ ആലപ്ര സ്വദേശിയാണ് അഡ്വക്കേറ്റ് രാധാകൃഷ്ണൻ ആലപ്ര. 1998-ൽ നിയമപഠനത്തിനായി ബാംഗ്ലൂരിലെത്തിയ അദ്ദേഹം, പഠനാനന്തരം ഇവിടെ വിവിധ കോടതികളിൽ നിയമപ്രവർത്തനം ആരംഭിച്ചു. ബാംഗ്ലൂരിലെ ദൂരവാണിനഗറിലെയും പരിസരങ്ങളിലെയും സാമൂഹ്യ സംഘടനകളിൽ സജീവ പങ്കാളിത്തം വഹിച്ചു. കേരള സമാജത്തിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, സാമൂഹിക പ്രവർത്തനങ്ങൾക്ക് പുറമേ കലയും സാഹിത്യവും ഏറെ പ്രിയപ്പെട്ട വിഷയങ്ങളാണ്. ഒഴിവുസമയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും ചെറിയ കുറിപ്പുകൾ എഴുതാറുണ്ട്. ഭക്തിഗാനങ്ങൾ സി.ഡി. രൂപത്തിൽ പുറത്തിറക്കിയിട്ടുള്ള അദ്ദേഹം, കഴിഞ്ഞ പത്ത് വർഷങ്ങളായി ബാംഗ്ലൂരിൽ “നൂപുരം” എന്ന ശാസ്ത്രീയ നൃത്ത-സംഗീത പരിപാടി സംഘടിപ്പിച്ചു വരുന്നു. കൂടാതെ, മലയാളത്തിലുള്ള ഭഗവദ്ഗീതാ വ്യാഖ്യാനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. "ലാൻഡ് ആൻഡ് റെവന്യൂ വക കോടതികേസുകൾ കൈകാര്യം ചെയ്യുന്ന കഴിവുറ്റ അഭിഭാഷകനായി, അഡ്വക്കേറ്റ് രാധാകൃഷ്ണൻ ആലപ്ര ബാംഗ്ലൂരിലെ നിയമരംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ്.