ആദരാജ്ഞലികൾ
Chandrasekharan MS
എം.എസ്. ചന്ദ്രശേഖരൻ ഒരു വ്യക്തി മാത്രമായിരുന്നില്ല; ബാംഗ്ലൂരിലെ മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന്റെ ജീവനാഡിയായിരുന്നു. വായനയെയും എഴുത്തിനെയും എഴുത്തുകാരെയും അതിരറ്റു സ്നേഹിച്ച അദ്ദേഹം, പുതിയ പുസ്തകങ്ങളും സാഹിത്യപ്രവണതകളും ആദ്യം പരിചയപ്പെടുകയും സുഹൃത്തുക്കളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയും ചെയ്തു. ദൂരവാണിനഗർ കേരള സമാജത്തിന്റെ മുൻ അധ്യക്ഷൻ, മുൻ പൊതുകാര്യദർശി, സാഹിത്യവിഭാഗം ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പതിറ്റാണ്ടുകളോളം നിസ്വാർഥ സേവനം അനുഷ്ഠിച്ചു. സാഹിത്യസമ്മേളനങ്ങൾ, അഖിലേന്ത്യാ കഥാ-കവിതാ മത്സരങ്ങൾ, സമാജം ലൈബ്രറി എന്നിവയ്ക്ക് അദ്ദേഹം നൽകിയ നേതൃത്വം എന്നും സ്മരിക്കപ്പെടും. ഐ.ടി.ഐയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന അദ്ദേഹം മികച്ച എഴുത്തുകാരനും നിരൂപകനുമായിരുന്നു. 2024 സെപ്റ്റംബർ 29-ന് അദ്ദേഹം വിടപറഞ്ഞെങ്കിലും, മലയാള ഭാഷയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും സ്നേഹവും അനേകം ഹൃദയങ്ങളിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സുരഭിലം ഗ്ലോബലിന്റെ ആദരാഞ്ജലികൾ.