Suresh Mannarashala
ശ്രീ സുരേഷ് മണ്ണാറശ്ശാല ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനനം. അച്ഛൻ: സുകുമാരൻ നായർ , അമ്മ: ചെമ്പകക്കുട്ടിയമ്മ. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി കെ.എം.എം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി. ബാംഗ്ലൂർ ന്യൂ ഹൊറൈസൺ കോളേജിൽ നിന്ന് ബി.എഡ് പാസ്സായി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 2020 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു. ബാലസാഹിത്യം, കവിതകൾ, നാടോടി സാഹിത്യം, പ്രകൃതി സംരക്ഷണ (പഠനം, വൈജ്ഞാനികം, നർമ്മകഥകൾ, റഫറൻസ്, എന്നെ വിഷയങ്ങളിൽ മുപ്പത്തിമൂന്നു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1997 ൽ കവിതയ്ക്ക് പളളിപ്പാട് കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡ് നേടി. 1998 ൽ പ്രഭാങ്കുരം എന്ന കവിതാസമാഹാരത്തിനും 1999 ൽ അതിമധുരം എന്ന ബാലസാഹിത്യഗ്രന്ഥത്തിനും അധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡുകൾ നേടി. 2002 ൽ സർപ്പാരാധനയും പ്രകൃതി സംരക്ഷണവും എന്ന കൃതിക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരവും 2005 ൽ പരിസ്ഥിതിയുടെ നിജസ്ഥിതി എന്ന ഗ്രന്ഥത്തിന് എൻ.വി.കൃഷ്ണവാര്യർ അവാർഡും കരസ്ഥമാക്കി. യു എ ഇ ആസ്ഥാനമാ ക്കിയുള്ള ജെംസ് ഫൗണ്ടേഷൻ ഇന്ത്യയിലെ മികച്ച അധ്യാപകർക്കായി ഏർപ്പെടുത്തിയ ഗുരുവർ അവാർഡ് 2009 ഡിസംബറിൽ ഡൽഹിയിൽ വെച്ച് അന്നത്തെ മാനവശേഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.കപിൽ സിബലിൽ നിന്നും സ്വീകരിച്ചു. 10 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം. 2014 ൽ അധ്യാപകർക്കുളള ദയാപുരസ്കാരവും 2017 ൽ കരുവാറ്റ ചന്ദ്രൻ സ്മാരക പുരസ്കാരവും ഗുരുശേഷ്ഠ പുരസ്കാരവും 2018 ൽ നളന്ദ ബാലമിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. 2018 ൽ മികച്ച പരിസ്ഥിതി ഗ്രന്ഥത്തിന് സഹ്യാദ്രി അവാർഡ് ലഭിച്ചു. 2020 ൽ കേരളത്തിലെ മികച്ച അധ്യാപകനുളള സി.പി. ചാണ്ടി മെമ്മോറിയൽ ആചാര്യ അവാർഡിന് അർഹനായി. 2025 ൽ സപര്യ സാംസ്കാരിക സമിതിയുടെ മ മഹാകവി അക്കിത്തം ജന്മശതാബ്ദി പുരസ്കാരം, എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിെന്റെ പാർണമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബീന.ആർ, അധ്യാപിക. മക്കൾ: സന്ദീപ്.എസ് കുമാർ, ശ്രീദീപ് എസ്.കുമാർ, സാന്ദ്ര എസ് കുമാർ. ഹരിപ്പാട് മണ്ണാറശാലക്കടുത്തുള്ള സുരേഷ് ഭവനിൽ താമസം.
കനലാട്ടം
Category:
Publisher:
Publisher's Phone:
ഉഗ്രമൂർത്തി സങ്കല്പങ്ങൾ
Category:
Publisher:
Publisher's Phone:
കേരളത്തിലെ അണക്കെട്ടുകൾ
Category:
Publisher:
Publisher's Phone:
കണ്ടൽക്കാടുകൾ
Category:
Publisher:
Publisher's Phone:
Phone Number
9447348964