ANAMIKA HARIPAD

Anamika Haripad

ഹരിപ്പാട് സ്വദേശിനിയായ അനാമിക ഹരിപ്പാടിന്റെ ഔദ്യോഗിക നാമം പി.എസ്. സിന്ധുകുമാരിയാണ്. ആലപ്പുഴ ജില്ലയിലെ ജി.എൽ.പി.എസ്. കോഴിമുക്ക് സൗത്ത്, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, എടത്വ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവല്ലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും, ചങ്ങനാശ്ശേരി എൻ.വി. ഡയറ്റിൽ നിന്ന് ടി.ടി.സി.യും നേടി. സെന്റ് അലോഷ്യസ് കോളേജ്, എടത്വയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എഡും കരസ്ഥമാക്കി.

സെന്റ് മേരീസ് എൽ.പി. സ്കൂൾ, ചെറുതനയിൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ പിന്നീട് വിവിധ സർക്കാർ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ വെള്ളംകുളങ്ങര യു.പി. സ്കൂളിൽ പ്രധാനാധ്യാപികയാണ്.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ അവർ കവിത, കഥ, ലേഖനം എന്നീ മേഖലകളിൽ ശ്രദ്ധേയയാണ്. “വിത്തുണർച്ചകൾ” എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ്. ആറ്റൂർ സ്മാരക ഭാഷാപുരസ്കാരം ഉൾപ്പെടെ നിരവധി സാഹിത്യ-നവമാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭർത്താവ്: കെ.എൻ. പരമേശ്വരൻ പിള്ള, മക്കൾ: ഡോ. നിധിൻ പി. പിള്ള, നീരജ പി. പിള്ള.

വിത്തുണർച്ചകൾ
Category:
Publisher: Pulitzer books, Kodungallurg