ANURADHA NALAPPADU

Anuradha Nalapat

ബഹുമുഖ കലാകാരിയും കവയിത്രിയും ക്യൂറേറ്ററുമായ അനുരാധ നാലപ്പാട് സമകാലിക കലാ-സാഹിത്യരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. കേരള ലളിതകല അക്കാദമി അംഗമായ അവർ ഇന്ത്യയിലുടനീളവും അന്താരാഷ്ട്ര വേദികളിലുമായി എഴുപതിലധികം കലാപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷനുവേണ്ടി ആർട്ട് വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുന്നതിലും അവർ സജീവമാണ്. Nothing is Safe, Heart Strings എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും നാൽക്കവലയിലെ കുട്ടിച്ചാത്തൻ എന്ന ചെറുകഥാസമാഹാരവും The Little Book of Serendipity എന്ന ലേഖന-കവിതാസമാഹാരവും അവരുടെ ശ്രദ്ധേയ കൃതികളാണ്. സാഹിത്യ അക്കാദമി, ആർട്ട് മന്ത്രം, റൈറ്റേഴ്സ് ടേബിൾ തുടങ്ങിയ പ്രമുഖ സാംസ്കാരിക വേദികളിൽ അവർ പ്രഭാഷകയും അവതാരകയുമായി ശ്രദ്ധ നേടിയിട്ടുണ്ട്. 2024-ലെ മൈസൂരു, ബെംഗളൂരു സാഹിത്യോത്സവങ്ങളിലും 2025-ലെ സുരഭിലം ഗ്ലോബൽ സർഗ്ഗസംഗമത്തിലും പ്രഭാഷകയായി പങ്കെടുത്ത അവർ കലയും സാഹിത്യവും സമന്വയിപ്പിക്കുന്ന സൃഷ്ടിപരമായ ഇടപെടലുകളിലൂടെ വ്യത്യസ്തമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.

നാൽക്കവലയിലെ കുട്ടിച്ചാത്തൻ
Category:
Publisher:
Category:
Publisher:
anuradha-book3
Vernal Verses
Category:
Publisher:
anuradha-book4
Category:
Publisher: