THANKACHAN PANTHALAM

Thankachan Panthalam

എഴുത്തിനെയും യുക്തിചിന്തയെയും ജീവിതത്തിന്റെ ഭാഗമായി കൈവെക്കുന്ന വിരമിച്ച സൈനികനാണ്. കായിക പരിശീലകൻ, ഷട്ടിൽ ബാഡ്മിന്റൺ കോച്ച്, മലയാളം മിഷൻ അധ്യാപകൻ, ബാംഗ്ളൂർ ജാലകം ലേഖകൻ, കർഷകൻ എന്നീ നിലകളിലും അദ്ദേഹം സജീവമാണ്. ഹാസ്യവേദി, മലയാളി റൈറ്റേഴ്സ് ഫോറം, കാരുണ്യ ബംഗളൂരു തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുകയും സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. പിൻവിളി എന്ന കവിതാസമാഹാരവും പാപമുള്ളവർ കല്ലെറിയട്ടെ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സ്ഥിരമായി എഴുതുന്ന അദ്ദേഹം, വിവിധ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം Essence Global-നൊപ്പം സ്വതന്ത്ര ചിന്തയുടെ പ്രചാരണത്തിലും സജീവമാണ്. പിതാവ് ദിവംഗതനായ ശാമുവൽ, മാതാവ് മറിയമ്മ, ഭാര്യ മോൻസി, മകൾ സിതൾ എന്നിവരാണ് കുടുംബാംഗങ്ങൾ. ഇപ്പോൾ ബാംഗ്ളൂർ മാറത്തഹള്ളിയിൽ താമസിക്കുന്നു.

പിൻവിളി
Category: കവിത
Publisher:
Publisher's Phone:
പാപമുള്ളവർ കല്ലെറിയട്ടെ
Category:
Publisher:
Publisher's Phone: