Lt. Col. Dr. Soniya Cheriyan (Rtd.)
കണ്ണൂർ ജില്ലയിലെ പേരാവൂരിൽ പി.ജെ. ചെറിയാനും എം.കെ. ത്രേസ്യാമ്മയും ദമ്പതികളുടെ മകളായി ജനിച്ച ഡോ. സോണിയാ ചെറിയാൻ, ബി.ഡി.എസ് റാങ്കോടെ വിജയിച്ചശേഷം ഇന്ത്യൻ കരസേനയുടെ ഡെന്റൽ കോറിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ച അവർ ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്ന് വിരമിച്ചു. വേക്കളം യു.പി. സ്കൂൾ, സാന്തോം ഹൈസ്കൂൾ, സെന്റ് തെരേസാസ് കോളേജ്, നിർമ്മലഗിരി കോളേജ്, ഹസനാംബ ഡെന്റൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയായ അവർ ഇന്ത്യൻ റെയിൻബോ (2023), അവളവൾ ശരണം (2024), സ്നോ ലോട്ടസ് (2024) എന്നീ കൃതികളുടെ രചയിതാവാണ്. പുസ്‌തകങ്ങളുടെ ചിത്രീകരണം സ്വയം നിർവ്വഹിക്കാറാണ് പതിവ്.
സ്നോ ലോട്ടസ് വെണ്ണിക്കുളം അവാർഡ്, നന്തനാർ അവാർഡ് , സിദ്ധാർത്ഥപുരസ്കാരം, മുട്ടത്തുവർക്കി അക്ഷരപീഠം അവാർഡ് എന്നിവയ്ക്ക് അർഹമായി.അവളവൾ ശരണം മുതുകുളം പാർവതി അമ്മ അവാർഡ് നേടി.
ഭർത്താവ് കേണൽ ഡോ. ജോഷി തോമസും മക്കൾ മാനസയും ഹൃദയുമാണ് കുടുംബാംഗങ്ങൾ.