SUSHMA SHANKER

Dr. Sushma Shanker

കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിൽ ജനിച്ച ഡോ. സുഷമ ശങ്കർ, തോറ്റംപാട്ട് ആചാര്യനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ എൻ. ചെല്ലപ്പൻ നായരുടെ മകളാണ്. ബാംഗ്ലൂരിൽ അധ്യാപികയായി പ്രവർത്തിക്കവെ കന്നഡ ഭാഷ അഭ്യസിച്ച് മൈസൂർ സർവകലാശാലയിൽ നിന്ന് കന്നഡയിൽ എം.എ.യും ദ്രാവിഡ സർവകലാശാലയിൽ നിന്ന് എം.ഫിലും ഡോക്ടറേറ്റും നേടി. വൈറ്റ്ഫീൽഡിൽ *ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ്* നടത്തുന്നതോടൊപ്പം *തൊദൽനുടി* കന്നഡ ബാലമാസികയുടെ ചീഫ് എഡിറ്ററായും ദ്രാവിഡ ഭാഷാ വിവർത്തക സംഘത്തിന്റെ സ്ഥാപക അധ്യക്ഷയായും പ്രവർത്തിക്കുന്നു. കവിത, കഥ, നോവൽ, ഗവേഷണം, വിവർത്തനം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായ അവർ മലയാളത്തിലും കന്നഡയിലും നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒ.എൻ.വി., അക്കിത്തം, ഇടശ്ശേരി തുടങ്ങിയവരുടെ കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭാരതീയ നാരീരത്ന പ്രശസ്തി, ഓ.എൻ.വി. സ്മാരക അവാർഡ്, എസ്.എൽ. ഭൈരപ്പാ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സുരഭിലം ഗ്ലോബലിന്റെ കോർഡിനേറ്ററുമാണ്.

ഇവളെന്റെ ഹൃദയേശ്വരി
Category:
Publisher:
Publisher's Phone:
അച്ഛന്റെ കല്യാണം
Category:
Publisher:
Publisher's Phone:
അച്ഛൻ തമ്പുരാൻ
Category:
Publisher:
Publisher's Phone:
നിഴലും നിലാവും
Category:
Publisher:
Publisher's Phone: