VALSA MARANGOLI

Valsa Marangoli

അഡ്വ. വത്സ മരങ്ങോലി ജനിച്ചതും വളർന്നതും മുംബൈയിലാണ്. സുവോളജിയിലും സോഷ്യോളജിയിലും ബിരുദം നേടിയ അവർ ഫസ്റ്റ് റാങ്കിൽ നിയമബിരുദവും കരസ്ഥമാക്കി. നിലവിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നു. കേരളത്തിലും ബാംഗ്ലൂരിലും വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സ്ഥാപകയും സാരഥിയുമായ അവർ കലാ-സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമാണ്. നിരവധി കഥകൾ, ലേഖനങ്ങൾ, കവിതകൾ, പ്രഭാഷണങ്ങൾ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ഇൻറർനാഷണൽ ജെ.സി.ഐ അവാർഡ്, ലക്കി വൈറ്റ് ഓൾ സൗഹൃദ അവാർഡ്, സവേരി ബുക്ക് സ്റ്റാർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. Countries of the World, തുരുമ്പ്, ഒരുമത്തണലിൽ, മായോന്മികൾ, പുക്കളമെയ്ത്ത് തുടങ്ങിയ ഗ്രന്ഥങ്ങളുടെ സഹരചനാപ്രവർത്തനങ്ങളിലും പങ്കാളിയായി. സാമൂഹ്യസേവന രംഗത്തെ സജീവ ഇടപെടലുകളിലൂടെ അവർ ശ്രദ്ധേയയാണ്.