VINOD TP

Vinod TP

കണ്ണൂര്‍ ജില്ലയിലെ കൊയ്യം സ്വദേശി. ശ്രീകണ്ഠപുരം എസ്. ഇ.എസ് കോളേജ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദക്ഷിണകൊറിയയിലെ കോംഗ്ജു നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ പി. എച്. ഡി. ബിരുദം നേടി. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അദ്ധ്യാപകനാണ്. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത്?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ, ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം, സത്യമായും ലോകമേ എന്നീ അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ ഇംഗ്ലീഷിലേക്കും മറ്റുഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകൾ യൂണിവേഴ്സിറ്റി സിലബസുകളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. അല്ലാതെന്ത്? എന്ന സമാഹാരത്തിന് ബി. സി. വി. കവിതാപുരസ്കാരം ലഭിച്ചു. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, WTP Live പുരസ്കാരം, പൂർണ-ആർ. രാമചന്ദ്രൻ പുരസ്കാരം, സച്ചി സ്മാരക പുരസ്ക്കാരം, അയനം – എ അയ്യപ്പൻ അവാർഡ് എന്നിവയും ലഭിച്ചു.