Sanjay Alex
കോഴിക്കോട് സ്വദേശിയായ സhഞ്ജയ് അലക്സ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ പ്രദേശത്ത് “പൂവനത്തിൽ ഫാംസ്റ്റേ” നടത്തിവരുന്ന അദ്ദേഹം കോഴിക്കോടിന്റെയും ബാംഗ്ലൂരിന്റെയും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. നിലവിൽ AIPC (All India Professionals’ Congress) സ്പോർട്സ് വെർട്ടിക്കൽ കേരള സംസ്ഥാന മേധാവിയായി പ്രവർത്തിക്കുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഇപ്പോൾ സാഹിത്യ വിഭാഗം ചെയർമാനുമായ അദ്ദേഹം രാഷ്ട്രീയം സാഹിത്യം, സംസ്കാരം, കായികം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലെയും ഹൗസ് മാഗസിനുകളിലെയും നിരവധി ലേഖനങ്ങളുടെ രചയിതാവാണ്. സമൂഹത്തിന്റെ പുരോഗതിക്കും സാംസ്കാരിക വളർച്ചയ്ക്കുമായി നിരന്തരം പ്രവർത്തിച്ചുവരുന്ന അദ്ദേഹം നേതൃത്വപാടവവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയനാണ്. ഭാര്യ: ഡോ. ടെസ്സി ടോം. മകൻ: അഡ്വ. സാവിയോ അലക്സ് സഞ്ജയ്. മകൾ: അൻവിത റോസ് (വിദ്യാർത്ഥിനി).