SINDHU GADHA

Sindhu Gatha

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ജനിച്ച് പാലക്കാട്ട് വളർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സിന്ധു ഗാഥ, സാങ്കേതികവിദ്യയുടെയും സാഹിത്യത്തിന്റെയും സമന്വയമാണ് ജീവിതത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പഠനവും പുസ്തകങ്ങളോടുള്ള അടുപ്പവും അക്ഷരലോകത്തിലേക്കുള്ള വഴിതുറന്നു. മദ്രാസ്, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ന്യൂസ്‌പേപ്പർ, എയർലൈൻ, ഇലക്ട്രോണിക്സ്, വിദ്യാഭ്യാസ മേഖലകളിൽ എച്ച്.ആർ. ആൻഡ് അഡ്മിൻ മാനേജരായി പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ കവിതകളും കഥകളും ലേഖനങ്ങളും രചിക്കുന്നു. നിരവധി സാഹിത്യ- സാംസ്കാരിക കൂട്ടായ്മകളിൽ നേതൃത്വസ്ഥാനങ്ങൾ വഹിക്കുന്ന അവർ വിവർത്തക, എഡിറ്റർ, സംഘാടിക എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഇരുപതിലേറെ കവിതാസമാഹാരങ്ങളുടെയും നിരവധി കഥാസമാഹാരങ്ങളുടെയും ഭാഗമായിട്ടുണ്ട്. നിരവധി സാഹിത്യപുരസ്‌കാരങ്ങൾ നേടിയ സിന്ധുവിന്റെ “ആകാശം ആരുടെ ശബ്ദകോശമാണ്?” എന്ന കവിതാസമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. നിലവിൽ ഭർത്താവിനും മകൾക്കുമൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്നു.

sindhu-gatha-book1
എന്നുയിരൈ തേടുകിറേൻ