Sathyan Puthoor
കർണ്ണാടകത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ്. കണ്ണൂർ ജില്ലയിലെ പുത്തൂരിൽ ജനിച്ച അദ്ദേഹം കരാട്ടെയിലും ആയോധനകലകളിലും കഴിവ് തെളിയിച്ചു. അന്നത്തെ ഡി.ജി.പി ആർ ഇൻഫാന്റ്യുടെ നിർദേശപ്രകാരം കർണ്ണാടക പോലീസിന്റെ ആദ്യ കരാട്ടെ പരിശീലകനായും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ താരങ്ങളുടെ പരിശീലകനായും പ്രവർത്തിച്ചു. ധരം സിംഗ് മുഖേന രാഷ്ട്രീയരംഗത്തേക്ക് കടന്ന അദ്ദേഹം യൂത്ത് കോൺഗ്രസ്സിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചു, പിന്നീട് AICC (All India Congress Committee) അംഗമായി. സാമൂഹികരംഗത്തും സജീവനായ അദ്ദേഹം ബാംഗ്ലൂർ SNDP യൂണിയന്റെ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതി എന്റെ കണ്ണൂരും തോരാത്ത കണ്ണീരും ജീവിതാനുഭവങ്ങളും സാമൂഹ്യ- രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും രേഖപ്പെടുത്തുന്ന ശ്രദ്ധേയ ഗ്രന്ഥമാണ്.