Rathi Suresh
രതി സുരേഷ് പാലക്കാട് സ്വദേശിനിയാണ്. കുറച്ചുകാലം മുംബൈയിൽ താമസിച്ച ശേഷം ഇപ്പോൾ മകന്റെ കൂടെ ബാംഗ്ലൂരിൽ താമസിക്കുന്നു. പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഷഡാനനൻ ആനിക്കത്തിന്റെ മകളായ അവർ സാഹിത്യത്തോടും മലയാള ഭാഷയോടും ആഴത്തിലുള്ള സ്നേഹം പുലർത്തുന്നു. വായനയാണ് പ്രധാന താൽപര്യം. ചെറിയ കഥകളും അനുഭവക്കുറിപ്പുകളും വിവിധ ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതിവരുന്നു. ബാംഗ്ലൂരിലെ സാഹിത്യലോകവുമായി അടുത്ത ബന്ധം പുലർത്തുന്ന അവർ നിരവധി സാഹിത്യ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമാണ്. പുസ്തക അവലോകന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ‘മഴ’ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമ കൂട്ടായ്മകളിൽ ഓർമ്മക്കുറിപ്പുകളും അനുഭവരചനകളും പങ്കുവയ്ക്കുന്നു. ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ്, എസ്.കെ.കെ.എസ്, പാലക്കാടൻ കൂട്ടായ്മ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആര്ടിസ്റ്സ് ഫോറം, പുരോഗമന കലാ സാഹിത്യ സംഘം, സർഗ്ഗധാര തുടങ്ങിയ സംഘടനകളിൽ സജീവ പ്രവർത്തകയും