Dr. Radhakrishnan P.P
മുംബൈയിൽ താമസിക്കുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും മാനേജ്മെന്റ് വിദഗ്ധനുമാണ്. തിരൂരിലെ മംഗലമാണ് അദ്ദേഹത്തിന്റെ ജന്മദേശം. പി.ഡി.സി വരെ നാട്ടിൽ പഠിച്ച ശേഷം ഡൽഹി, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ പഠനവും ജോലിയും തുടർന്നു. ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി എന്നിവയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ബിസിനസ് മാനേജ്മെന്റ്, ഇന്റർനാഷണൽ മാർക്കറ്റിംഗ്, നിയമം തുടങ്ങിയ മേഖലകളിലും പഠനം നടത്തി. പി.എച്ച്.ഡി, ഡി.ലിറ്റ് ബിരുദധാരിയായ അദ്ദേഹം ഡിഫൻസ് മേഖലയിലും കോർപറേറ്റ് രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത് വർഷത്തിലേറെയായി റോട്ടറി ഇന്റർനാഷണലുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘സമാജ്ശ്രീ’, ബെസ്റ്റ് ഇന്ത്യൻ Author Award-2021, TEQ Literary Award-2022 തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാമൂഹിക സേവനം, കൺസൾട്ടൻസി, അധ്യാപനം എന്നിവയിൽ സജീവമായ അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.