Ponnamma Das
തിരുവല്ലയിലെ കുന്നന്താനം സ്വദേശിനിയായ പൊന്നമ്മദാസ് 1973 മുതൽ ബാംഗ്ലൂരിൽ താമസിക്കുന്നു. ഇപ്പോൾ മല്ലേശ്പാളയത്ത് സ്ഥിരതാമസമായ ഇവർക്ക് രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പൊന്നമ്മദാസ്, ശാസ്ത്ര സാഹിത്യ വേദി ബാംഗ്ലൂരിന്റെ സെക്രട്ടറിയും പു.ക.സാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. കൈരളി കലാ സമിതിയിലും വിവിധ കേരള സമാജങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായി ബാംഗ്ലൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.