Nandakumar Warrier
തിരുവില്ലാമല സ്വദേശിയാണ്. 1983-ൽ പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം മുംബൈയിലേക്ക് പോയ അദ്ദേഹം 1998 മുതൽ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി. അബ്ബിഗെരെയിൽ താമസിക്കുന്ന അദ്ദേഹം ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേജറായി ജോലി ചെയ്യുന്നു. കോവിഡ് മഹാമാരിക്കാലത്താണ് സാഹിത്യരംഗത്തേക്ക് സജീവമായി കടന്നുവന്നത്. അൻപതിലധികം മലയാളം കവിതകളും രണ്ട് ചെറുകഥകളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കവിതകൾ ബാംഗ്ലൂർ ജാലകം, കേരള സമാജം നോർത്ത് വെസ്റ്റ് സുവനീർ, അമ്മ മലയാളം തുടങ്ങിയ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്തിഗാന-പ്രണയഗാന ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട് ഫോറം ബംഗളൂരുവിന്റെ സ്ഥാപക ജോയിന്റ് സെക്രട്ടറിയും പനയോല ന്യൂസ് ലെറ്ററിന്റെ എഡിറ്ററുമാണ്. കൂടാതെ സർഗധാര, കേരള സമാജം നോർത്ത് വെസ്റ്റ്, ബാംഗ്ലൂർ വാര്യർ സമാജം എന്നിവയിലും സജീവ സാന്നിധ്യമാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്നു.