Muhammed Yunas
മലേഷ്യയിലെ പഹാങ് സംസ്ഥാനത്തിലെ തെമർലോയിൽ പ്രവർത്തിക്കുന്ന “റെസ്റ്റൊറൻ എച് എം” സ്ഥാപനത്തിൽ ഷെഫായും സഹായിയായും ചില്ലറ മേൽനോട്ട ചുമതലകളിലും സേവനം അനുഷ്ഠിച്ചുവരുന്ന പ്രവാസി മലയാളിയാണ് മുഹമ്മദ് യൂനുസ്. കൊച്ചനൂർ സ്വദേശിയായ മുഹമ്മദ് യൂനുസ്, ജി.എച്ച്.എസ്.എസ് കൊച്ചനൂർൽ നിന്ന് പത്താംതരം വിദ്യാഭ്യാസം പൂർത്തിയാക്കി. സാഹിത്യത്തോടുള്ള പ്രത്യേക അഭിരുചിയും വായനയോടുള്ള അതിയായ സ്‌നേഹവും അദ്ദേഹത്തെ മലയാള ഭാഷയോട് ആത്മബന്ധമുള്ള ഒരാളാക്കി മാറ്റുന്നു. സോഷ്യൽ മീഡിയയിൽ സ്ഥിരമായി എഴുതുന്ന അദ്ദേഹത്തിന്റെ രചനകൾ “മലയാള വാർത്ത”, “കവല” പോലുള്ള പ്രിന്റ് മാധ്യമങ്ങളിലും “Zoominglive”, “പച്ചില”, “അക്ഷര കൗതുകം” തുടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വടക്കേകാട് പ്രദേശവുമായി ആത്മബന്ധം പുലർത്തുന്ന മുഹമ്മദ് യൂനുസിന്റെ പിതാവ് അബൂബക്കറും മാതാവ് കദീജയുമാണ്.