Meera Narayanan
കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനിയും നിലവിൽ ബാംഗ്ലൂരിലെ ഹൊറമാവിൽ താമസക്കാരിയുമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മലയാളം പൂർത്തിയാക്കിയ മീര, 2016 മുതൽ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ സജീവ പ്രവർത്തകയാണ്. നിലവിൽ അക്കാദമിക് കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. ഗ്രീൻവുഡ്സ് വിമൻസ് കോളേജിലും മാർത്തോമാ കോളേജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി ചലച്ചിത്രരംഗത്ത് സഹസംവിധായികയായി പ്രവർത്തിക്കുന്ന അവർ, നിരവധി ഷോർട് ഫിലിമുകളിലും ഡോക്യുമെന്ററികളിലും പങ്കാളിയായി. 2023-ലെ മലയാളം മിഷൻ ബോധി പുരസ്കാരവും 2024-ലെ പാലക്കാട് ഫോറം വുമൺസ് അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കവിത, ലേഖനം, തിരക്കഥ, അക്ഷരശ്ലോകം തുടങ്ങിയ മേഖലകളിൽ സജീവമാണ്. കുട്ടികൾക്ക് അക്ഷരശ്ലോക പരിശീലനവും ഭാഷാ-ജീവിതനൈപുണി ശില്പശാലകളും നടത്തി വരുന്നു.