Mani Chavakkadu
1970-ൽ ജനിച്ചു. കവിതാരചന, ചിത്രരചന, അഭിനയം തുടങ്ങി വിവിധ കലാരംഗങ്ങളിൽ സജീവ താൽപര്യമുള്ള വ്യക്തിയാണ്. മണത്തല സ്വദേശിയായ അദ്ദേഹം എസ്.എസ്.എൽ.സി വിദ്യാഭ്യാസത്തിന് ശേഷം മണത്തല ഗവൺമെന്റ് ഹൈസ്കൂൾ, ആഞ്ചലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ്, കുന്നംകുളം കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി. ഡ്രോയിംഗ് ഡിപ്ലോമ നേടിയതോടൊപ്പം ഫോട്ടോഷോപ്പ്, ഇലസ്ട്രേറ്റർ തുടങ്ങിയ ആധുനിക കലാസാങ്കേതിക വിദ്യകളിലും പരിശീലനം നേടി. 2000 മുതൽ 2023 വരെ ദുബായ്, ബഹ്റിൻ, മസ്ക്കറ്റ് ,ഇന്ത്യ എന്നിവിടങ്ങളിൽ ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സിനിമ കലാസംവിധായകൻഎന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി ദേശീയ, സംസ്ഥാന ചിത്രകലാ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, കലാകൗമുദി ആഴ്ചപ്പതിപ്പിൽ ചിത്രകാരനായും പ്രവർത്തിച്ചു,കലാപ്രവർത്തനങ്ങളോടും കവിതാരചനയോടും ആത്മാർത്ഥത പുലർത്തുന്ന മണി ചാവക്കാട് ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസമാണ്.