Majeed AA
തൃശൂർ ജില്ലയിലെ ചാഴൂർ സ്വദേശിയാണ്. നാല് പതിറ്റാണ്ടിലേറെയായി ബാംഗളൂരിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടി. കോളേജ് പഠനകാലത്ത് മാഗസിൻ എഡിറ്റോറിയൽ പ്രവർത്തനങ്ങളിലും നാടക-കലാരംഗത്തും സജീവമായിരുന്നു. കാലിക്കറ്റ് സർവകലാശാല ഇന്റർ-കോളേജിയറ്റ് നാടക മത്സരങ്ങളിൽ ശ്രദ്ധേയമായ നാടകങ്ങൾക്ക് കലാ, രംഗ, ശബ്ദ സംവിധാനങ്ങൾ നിർവഹിക്കുകയും കോളേജ് മാഗസിൻ രൂപകൽപനയിൽ തുടർച്ചയായി പങ്കാളിയാവുകയും ചെയ്തു. ഉപരിപഠനത്തിനായി ബാംഗളൂരിലെത്തിയ അദ്ദേഹം പിന്നീട് പരസ്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ ഏജൻസികളിൽ ആർട്ട് ഡയറക്ടറായും Leo Burnett-ൽ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ച് ദേശീയ-അന്തർദേശീയ ബ്രാൻഡുകൾക്കായി പരസ്യ കാമ്പെയ്‌നുകൾ രൂപകൽപന ചെയ്തു. 1992 മുതൽ സ്വന്തം പരസ്യ ഏജൻസിയിലൂടെ ബ്രാൻഡ് ഐഡന്റിറ്റിയും മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷനും വികസിപ്പിച്ചുവരുന്നു. ‘Maadhyam International’ പരിസ്ഥിതി പോസ്റ്റർ പുരസ്കാരജേതാവായ അദ്ദേഹം തനിമ കലാസാഹിത്യവേദി, ബാംഗളൂർ ചാപ്റ്ററിന്റെ സഹകാരിയുമാണ്.