Jyolsna PS
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയാണ്. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി കുടുംബസമേതം ബാംഗ്ലൂരിൽ താമസിച്ച് വരുന്നു. മലയാള ഭാഷയോടും സാഹിത്യത്തോടും ആഴത്തിലുള്ള സ്നേഹമുള്ള അവർ, മലയാളം മിഷൻ കർണാടക ചാപ്റ്ററിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച് ഭാഷാപ്രചാരണ രംഗത്ത് സജീവ സാന്നിധ്യമാണ്. സാഹിത്യരംഗത്തെ മികവിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2023, 2024 വർഷങ്ങളിൽ എസ്.കെ. പൊറ്റക്കാട് സ്മാരക സമിതിയുടെ കവിതാരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടി. 2024-ൽ അഷിത സ്മാരക പുരസ്കാര സമിതിയുടെ കവിതാമത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കി. കൂടാതെ 2025-ലെ കുമാരനാശാൻ ചരമശതാബ്ദി രചനാമത്സരത്തിൽ കവിതയ്ക്കായി രണ്ടാം സ്ഥാനവും നേടി. ഡോ. എം. പത്മനാഭന്റെയും ബേബി സരളയുടെയും മകളായ ജ്യോത്സന, ഭർത്താവ് ജജിൽ കുമാറിനും മകൻ അദിത്തിനുമൊത്ത് കുടുംബജീവിതവും സാഹിത്യസേവനവും സമന്വയിപ്പിച്ച് സമൂഹത്തോടുള്ള പ്രതിബദ്ധതയോടെ മുന്നേറുന്ന പ്രതിഭാശാലിയാണ്.