placeholder-woman

Farisha Sharafudheen

ഫാരിഷ ശറഫുദ്ധീൻ മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിനിയാണ്. കോലുപറമ്പൻ അബ്ദുല്ലത്തീഫ്–റംല ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളായി ജനിച്ച അവർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാംഗ്ലൂരിലാണ് താമസം. ഭർത്താവ് ശറഫുദ്ധീൻ. അയാൻ, അഹ്‌യാൻ, അയ്സൽ എന്നീ മൂന്ന് മക്കളുടെ ഉമ്മ കൂടിയായ ഫാരിഷ, കുടുംബജീവിതത്തോടൊപ്പം സാഹിത്യരംഗത്തും സജീവ സാന്നിധ്യമാണ്. സ്കൂൾ കാലഘട്ടത്തിൽ എഴുത്തുകൂട്ടം, വായനക്കൂട്ടം, വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. കലോത്സവവേദികളിലെ എഴുത്തുമത്സരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഇപ്പോൾ വിവിധ ഓൺലൈൻ എഴുത്തുകൂട്ടായ്മകളിലും സാഹിത്യവേദികളിലും സജീവമായി പ്രവർത്തിക്കുന്നു. കവിത, കഥ, ലേഖനം, പുസ്തകനിരൂപണം തുടങ്ങിയ മേഖലകളിൽ എഴുതുന്ന അവരുടെ രചനകൾ മാസികകളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “പൂക്കളുടെ പരിഭാഷ”, “നിലാവിന്റെ കയ്യൊപ്പ്” എന്നീ സമാഹാരങ്ങളുടെ ഭാഗമായ അവർ “ആകാശം തൊട്ട വേരുകൾ” എന്ന കവിതാസമാഹാരത്തിന്റെ രചയിതാവുമാണ്.