Chandrasekharan Vallapuzha
1950-ൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കഴിഞ്ഞ ആറു ദശാബ്ദമായി ബെങ്കളൂരുയിൽ സ്ഥിരതാമസമാണ്. 1973 മുതൽ സാഹിത്യരംഗത്ത് സജീവമായ അദ്ദേഹം നാൽപ്പതോളം കഥകൾ വിവിധ വാരികകളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നോവലും രണ്ട് നാടകങ്ങളും രചിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ കാലഘട്ടത്തിന്റെ സയറൺ 2023-ൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ മാഗസിനുകളിലും കഥകളും ലേഖനങ്ങളും സ്ഥിരമായി എഴുതുന്നു. സാഹിത്യ-സാംസ്കാരിക സംഘടനകളായ മല്ലേശ്വരം കലാസമിതി, കർണാടക കൈരളി അസോസിയേഷൻ, യശ്വന്തപുരം കേരളസമാജം, സി.പി.എ.സി, ദേശാഭിമാനി റീഡേഴ്സ് ഫോറം, ബോധന, ജ്വാല, പുകസ ബെങ്കളൂരു തുടങ്ങി നിരവധി സംഘടനകളിൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കൺവീനർ, അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.