Chandrasekharan Nair K
മാവേലിക്കരയ്ക്കടുത്തുള്ള ചെന്നിത്തല കാരാഴ്മ ഗ്രാമത്തിൽ ജനിച്ച കെ. ചന്ദ്രശേഖരൻ നായർ, ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1968-ൽ ബാംഗ്ലൂരിലെത്തിയ അദ്ദേഹം, ബാല്യകാലം മുതൽ വളർത്തിയെടുത്ത വായനാശീലത്തിലൂടെ സാഹിത്യത്തോടും സാമൂഹിക പ്രവർത്തനങ്ങളോടും ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു. ആനുകാലികങ്ങളിൽ ചെറുലേഖനങ്ങൾ എഴുതിക്കൊണ്ടാണ് എഴുത്തുലോകത്തേക്ക് കടന്നുവന്നത്. ബൈയ്യപ്പനഹള്ളി കേരളസമാജത്തിലൂടെയാണ് അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനം സജീവമായത്. പിന്നീട് ബാംഗ്ലൂർ കേരളസമാജത്തിൽ ജോയിന്റ് സെക്രട്ടറി, ട്രഷറർ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിക്കുകയും സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. കൈരളി നിലയം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ ട്രസ്റ്റിയും, അധ്യക്ഷനുമായും സേവനമനുഷ്ഠിച്ചു. നിലവിൽ ദൂരവാണിനഗർ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറിയായി ചുമതല വഹിക്കുന്ന അദ്ദേഹം, ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ബാംഗ്ലൂരിലെ ഉദയനഗറിൽ താമസിക്കുന്നു.