BINI BHASKER

Bini Bhasker

1988-ൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. അച്ഛൻ കെ.എൻ. ഭാസ്കരനും അമ്മ ഇ.കെ. ശോഭനയും. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് ഫാർമസിയിൽ ബിരുദവും ബംഗളൂരു രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഹൈസ്കൂൾ കാലഘട്ടം മുതൽ കവിതാരചനയിൽ സജീവമായിരുന്ന ബിനി നിരവധി സാഹിത്യ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സാമൂഹിക അനുഭവങ്ങളും സ്ത്രീജീവിതത്തിന്റെ നൂലിഴകളും സ്പർശിക്കുന്ന രചനകളിലൂടെ അവർ ശ്രദ്ധേയയാണ്. സഹോദരൻ അബിൻ കല്ലാരിൽ കവിയാണ്. ബിനി ഭാസ്‌ക്കർ എഴുതിയ ‘വർഷങ്ങൾക്കു മുൻപ്’ എന്ന കഥാസമാഹാരം കൈരളി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് സുരേഷ് വി., മകൾ ഗൗരി ലക്ഷ്മി. കുടുംബജീവിതത്തോടൊപ്പം സാഹിത്യസൃഷ്ടികളിലും സജീവ സാന്നിധ്യമായി തുടരുകയാണ് ബിനി ഭാസ്കർ.