BINDU P MENON

Bindu P Menon

മലയാള സാഹിത്യലോകത്തേക്ക് ശ്രദ്ധേയമായ സർഗസംഭാവനകളുമായി കടന്നുവരുന്ന എഴുത്തുകാരിൽ ഒരാളാണ് ബിന്ദു പി. മേനോൻ. ഗാനരചന, കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകൾക്കായുള്ള കഥാരചന എന്നിവയിലൂടെയാണ് ബിന്ദു സാഹിത്യലോകത്തേക്ക് കടന്നുവന്നത്. നിരവധി ആനുകാലികങ്ങളിലും, ഓൺലൈൻ മീഡിയകളിലും അവരുടെ കവിതകൾ ഇതിനോടകം ഇടംപിടിച്ചു. ‘കുട്ടിത്തങ്ങൾ’ (ബാലസാഹിത്യം), ‘സൂര്യനെ തേടുന്നവൾ’ (കവിതാസമാഹാരം), എലനി(നോവൽ), കഥ പെയ്ത രാത്രി (നോവൽ), ‘അയ്യപ്പനും കുട്ടികളും (ബാലസാഹിത്യം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി കുടുംബവുമൊത്ത് ബാംഗളൂരിലാണ് സ്ഥിരതാമസം. നാട്ടിൽ പുലാപ്പറ്റ, കരിമ്പ എന്നിവിടങ്ങളിലാണ് കുടുംബവീടുകൾ. പുലാപ്പറ്റയിൽ മേനകത്ത് ശങ്കരനാരായണന്റേയും, പാറംപറമ്പത്ത്‌ ശാന്തകുമാരിയുടേയും മകളാണ് ബിന്ദു പി. മേനോൻ. ബാംഗളൂരിൽ IT മേഖലയിലായിരുന്നു ജോലി. ഇപ്പോൾ ക്രീയേറ്റീവ് ജോലികളിലേക്ക് വഴിമാറി. ‘ബ്ലിസ്സ്‌റൂട്സ്’ എന്ന പേരിൽ ഒരു മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയും നടത്തിവരുന്നു. ബാംഗളൂരിൽ കല്യാൺനഗറിലുള്ള കസ്തുരിനഗറിൽ താമസം. ഭർത്താവ് അനിൽകുമാർ IT മേഖലയിൽ ജോലി ചെയ്യുന്നു. മക്കൾ: വൈഷ്ണവി, വൈശാഖ്.