Anitha S Nath
കവിതയിലും കഥാരചനയിലും തന്റേതായ ശൈലി തെളിയിച്ച സാഹിത്യപ്രതിഭയാണ് അനിത. തൃശ്ശൂരിൽ ജനിച്ച് വളർന്ന അവർ, ഇപ്പോൾ ബാംഗ്ലൂർ വൈറ്റ്‌ഫീൽഡിലെ സോനെസ്റ്റ മെഡോസിലാണ് താമസിക്കുന്നത്. B.A. Economics ബിരുദവും Journalism-ൽ PG Diplomaയും നേടിയ ഇവർ, പതിനാറാം വയസ്സിൽ കവിതാരചനയിലൂടെയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് കഥാരചനയിലേക്കും ശ്രദ്ധ തിരിച്ചു.
അവരുടെ ചില കഥകൾ തൃശ്ശൂർ ആകാശവാണി (All India Radio) വഴി സംപ്രേഷണം ചെയ്തിട്ടുണ്ട്. 1998-ൽ തിരുവനന്തപുരം Consumer Vigilance Centre സംഘടിപ്പിച്ച സംസ്ഥാനതല ഉപഭോക്തൃ കഥാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയയായി. 2017 മുതൽ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ അവർ, കുന്ദലഹള്ളി കേരള സമാജം സംഘടിപ്പിച്ച കവിതാമത്സരങ്ങളിൽ 2019, 2022 വർഷങ്ങളിൽ മൂന്നാം സ്ഥാനവും 2024-ൽ ഒന്നാം സ്ഥാനവും നേടി. ഇതുവരെ 22 കവിതകളും നിരവധി കഥകളും അവർ രചിച്ചിട്ടുണ്ട്.