Anitha Chandroth
കണ്ണൂർ ജില്ലയിലെ ചെറുകുന്നിലെ ഒതയമ്മാടം ഗ്രാമത്തിൽ പി. രാമന്റെയും ദേവകിയുടെയും മകളായി ജനിച്ച അനിത ചന്ദ്രോത്ത്, പ്രാഥമിക വിദ്യാഭ്യാസം ഒതയമ്മാടം സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം ചെറുകുന്ന് ഗേൾസ് ഹൈസ്കൂളിലും, ബിരുദപഠനം ജെ.ബി.എസ്. കോളേജിലും പൂർത്തിയാക്കി. ഇപ്പോൾ ബാംഗ്ലൂരിലെ ജലഹള്ളിയിൽ കുടുംബസമേതം താമസിക്കുന്നു. അധ്യാപികയായും കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി ട്യൂഷൻ അധ്യാപികയായും പ്രവർത്തിച്ചുവരുന്നു. "തെയ്യക്കോലങ്ങൾ" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ള അവർ, സാഹിത്യ കൂട്ടായ്മയായ "കാവ്യധ്വനി"യുടെ അമരക്കാരിയാണ്. അവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച "കാവ്യസാരംഗി", "കാവ്യവൈഖരി" എന്നീ സമാഹാരങ്ങൾ ശ്രദ്ധേയമാണ്. 2023-ലെ ഭാരത് സേവക് സമാജ് (BSS) അവാർഡും ജവഹർ സ്മൃതി പുരസ്‌കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള അനിത ചന്ദ്രോത്ത്, കവിതാരചനയിലും കവിതാലാപനത്തിലും സജീവ സാന്നിധ്യമാണ്.