Anil Rohith
തൃശ്ശൂർ സ്വദേശിയും സാഹിത്യ-സാങ്കേതിക മേഖലകളിൽ ഒരുപോലെ സജീവ സാന്നിധ്യവുമാണ്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 2010 മുതൽ ബാംഗ്ലൂരിലെ Defence Research & Development Organization (DRDO)-യിൽ Class-1 ഗസറ്റഡ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. 2002 മുതൽ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലായി ഔദ്യോഗിക ജീവിതം തുടരുന്നു. കവിതയിലും സാഹിത്യപഠനങ്ങളിലും താൽപര്യമുള്ള അനിലിന്റെ വാക്കിന്റെ പൂക്കൾ, യാമിനി, ഇന്നത്തെ ഷെല്ലിയും ഷേക്സ്പിയറും എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “The Current” എന്ന ഇംഗ്ലീഷ് കവിത അന്തർദേശീയ സമാഹാരത്തിൽ 42 രാജ്യങ്ങളിലെ കവികളോടൊപ്പം ഉൾപ്പെടുത്തി. വിവിധ ആഗോള ഓൺലൈൻ മാധ്യമങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നു. 2021-ൽ പുറത്തിറങ്ങിയ ഇന്നത്തെ ഷെല്ലിയും ഷേക്സ്പിയറും എന്ന കൃതിക്ക് ഗുരു ഗോപാലകൃഷ്ണൻ കവിതാ പുരസ്കാരം ലഭിച്ചു.