Vishnu mangalam Kumar
കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയാണ്. കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി ബംഗളുരുവില്‍ സ്ഥിരതാമസമാക്കി സാഹിത്യ-പത്രപ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ലേഖകനായ അദ്ദേഹം കേരളശബ്ദം, കുങ്കുമം, നാന, മഹിളാരത്നം, ജ്യോതിഷരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥാകൃത്തായും ശ്രദ്ധേയനായ അദ്ദേഹം ശിഷ്ടവൃത്താന്തം, സ്ത്രീ തീ മെഴുകുതിരി, കുറൂളി ചെക്വോൻ, വിസ്മയമീ ജീവിതങ്ങൾ, പത്രമെഴുത്താണിയുടെ ഹൃദയമിടിപ്പുകൾ തുടങ്ങി ഒമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ബംഗളുരു നഗര പശ്ചാത്തലത്തിൽ എഴുതിയ സ്നേഹസാന്ദ്രം രവിനിവേശം അദ്ദേഹത്തിന്റെ ആദ്യ നോവലാണ്; ഇത് കന്നഡയിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യപ്രവർത്തകനായും ശ്രദ്ധേയനായ അദ്ദേഹം ദീപ്തി വെൽഫെയർ അസോസിയേഷന്റെ സ്ഥാപകനും വിവിധ മലയാളി സാംസ്കാരിക സംഘടനകളിലെ ഭാരവാഹിയുമാണ്.