Sreekumar Chennai
കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്കിലെ പുലിയൂർശാല ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ചു. കവിതാ രചന കൊണ്ട് സമകാലിക മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനാണ്. തൻ്റെ ഓരോ കവിതയിലും ജീവിതത്തിലെ ആന്തരികാനുഭവങ്ങളെ ചേർത്തു വായിക്കാവുന്ന ലളിതമായ ഭാഷയാണ് ആധാരം. ഒന്നും പറയാതെ പോയവർ കരയാത്തവർ ജീവിക്കുന്ന ഇടങ്ങൾ, പ്രണയത്തിൻ്റെ മഹാനിധികൾ , മിഠായി വണ്ടി, മരിച്ചവരുടെ ഫോൺ നമ്പരുകൾ എന്നിവയാണ് പ്രധാന കൃതികൾ. ഇവ ഓരോന്നും വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. കുഞ്ഞുണ്ണിമാഷ് കവിതാ പുരസ്കാരം പാലാ നാരായണൻ നായർ പുരസ്‌കാരം തുടങ്ങി ഇരുപത്തിയഞ്ചോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുതിയ തലമുറയിലെ ശ്രേദ്ധേയനായ എസ് ശ്രീകുമാർ ചെന്നൈയിലെ മലയാള വിദ്യാലത്തിലെ അധ്യാപകനാണ്.