Ambili Krishnakumar
മുംബൈ- കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിനിയായ ഇവർ വിവാഹശേഷം പതിനേഴു വർഷമായി കുടുംബസമേതം മുംബൈയിൽ സ്ഥിരതാമസമാണ്. എഴുത്ത്, വായന, യാത്ര, സംഗീതാസ്വാദനം എന്നിവ പ്രിയ വിനോദങ്ങളായ ഇവർ കഥ, കവിത, ലേഖനം, സിനിമ-പുസ്തക-ഗാന നിരൂപണം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളിൽ സജീവമാണ്. ഗാനരചനയാണ് ഏറ്റവും പ്രിയപ്പെട്ട മേഖല. ഓർമ്മച്ചിമിഴിലെ മഞ്ചാടി മണികൾ, കുടകിലെ മേഘങ്ങൾ, പാട്ടിൻചാരെ പാടാതെ, ഓർമ്മത്തുഞ്ചത്തൊരൂഞ്ഞാൽ, ഗുൽമോഹർ എന്നീ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഫൗണ്ടേഷൻ മുംബൈയുടെ ‘യുവപ്രതിഭ’ അവാർഡും ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മലയാളം മിഷൻ അധ്യാപികയായ ഇവർ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ എഴുത്തുകാരിയാണ്. നവീനവും വ്യത്യസ്തവുമായ രചനാശൈലിയിലൂടെ ചരിത്രവും സമകാലികതയും ചേർത്തിണക്കുന്ന എഴുത്തുകളാണ് അവരുടെ സവിശേഷത.