KP VINAYAN

K P Vinayan

1978 മുതൽ മുംബയിൽ. ഒരു പരസ്യക്കമ്പനിയിൽ ഭാഷാവിഭാഗത്തിൻ്റെ മേധാവിയായി ഏറെക്കാലം ജോലി ചെയ്തു. പത്രം, റേഡിയോ, ടിവി എന്നിവയിലേക്കാവശ്യമായ പരസ്യങ്ങൾ ക്ലയന്റിൻ്റെ ആവശ്യാനുസരണം അന്യഭാഷകളിലേക്ക് തർജ്ജമ ചെയ്തുകൊടുക്കലായിരുന്നു എൻ്റെ ജോലി. മലയാളം ഞാൻ സ്വയം ചെയ്യുന്നു. മറ്റുള്ള ഭാഷകൾ ചെയ്യിപ്പിക്കുന്നു.

ഇടവേളകളിൽ ചെയ്തതും ചെയ്യാനാഗ്രഹിക്കുന്നതും
• ശ്രീ ശ്യാം ബനേഗൾ സംവിധാനം ചെയ്ത സംവിധാൻ എന്ന പേരിലുള്ള
10 എപ്പിസോഡിൻ്റെ ഒരു സീരിയലിൽ ഒരു കഥാപാത്രം ചെയ്തു.
• വളു (The wild Bull) എന്നുപേരുള്ള ഒരു മറാഠി സിനിമയുടെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് സംവിധായകൻ ജയരാജിനുവേണ്ടി ചെയ്തുകൊടുത്തു.
• ശ്രീ പ്രവീൺ മോർഛാലെയുടെ സർ മാഡം സർപഞ്ച് എന്ന ഹിന്ദി സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു
4 നാടകങ്ങൾ മറാഠിയിൽനിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
1. ചെക്ക് മേറ്റ് (ശ്രീ അരവിന്ദ് ഔൻന്ധേ)
2. മുംബയ്ചെ കാവ്ലേ (ശ്രീ ഷഫാഹത്ത് ഖാൻ)
3. വാഡാ ചിരേബന്ദി (ശ്രീ മഹേഷ് എൽക്കുഞ്ച് വാർ)
4. ബിറ്റ്വ്വീൻ ദി ലൈൻസ് (ശ്രീ ശാന്താറാം പവാർ)
• ശ്രീമതി ഊർമ്മിള പവാറിൻ്റെ ഹാത്ചഏക് എന്ന കഥ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. ഈ കഥ അനുകാലിക മലയാളം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
• ശ്രീ സതീഷ് താംബെയുടെ ലാൽ നദീച്ചാ മൂൾ എന്ന കഥ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. തൃശൂർ സാഹിത്യ അക്കാദമി പതിപ്പിൽ പ്രസിദ്ധീകരിച്ചു.
• ചില മറാഠി ലേഖനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും മാത്രഭൂമിയുടെ മുംബയ് എഡീഷൻ മഹാനഗരം എന്ന പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
• അവിനാശ് (ശ്രീമതി ശാന്ത ഗോഖലെയുടെ നാടകം, ശ്രീമതി മാനസി മൊഴിമാറ്റം ചെയ്തത്), ഓർമ്മകൾ ഉണർത്താതെ, (ശ്രീ വിജയ് ടെൻഡുൽക്കറിന്റെ നാടകത്തിൻ്റെ മലയാളപരിഭാഷ ശ്രീ വാസുദേവൻ ചെയ്തത്) മുംബയിലെ കാക്കകൾ (മുംബയ്ചെ കാവ്ലേ,
ശ്രീ ഷഫാഹത്ത് ഖാൻ എഴുതിയ മറാഠി നാടകത്തിൻ്റെ മലയാളപരിഭാഷ ഞാൻ ചെയ്തത്) ബ്ലാക്ക് ഫ്രൈഡെ തുടങ്ങി ചില ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
• മൊബൈൽ ഫോണുകളുടെ ഉപയോഗങ്ങൾ ഹരമായി മാറിയിരുന്ന കാലത്ത് അതിനെ ആസ്പദമാക്കി, സ്കൂളിലെ ചിലസംഭവങ്ങൾ കോർത്തിണക്കി, ഒരു സ്കിറ്റ് മലയാളത്തിൽ ചെയ്തു. നാലഞ്ചു സ്റ്റേജുകളിൽ പ്രദർശിപ്പിച്ചു.
• പാപമരം എന്ന ഒരു ഹ്രസ്വചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
• ശ്രീ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകം, ഞാനടങ്ങുന്ന ടീം നാടകവായനയെന്നതിലൂടെ 5 സ്റ്റേജുകളിൽ അവതരിപ്പിച്ചു
മലയാളത്തെപ്പോലെത്തന്നെ മറ്റു ഭാഷകളോടും ഏറെ ഇഷ്ടം. പ്രത്യേകിച്ചും മറാഠി സിനിമകളും നാടകങ്ങളും കാണാൻ ഒരു പ്രത്യേക താത്പര്യം.

book1 - Rejath Kumar
രജതരേഖകൾ
Category: Short Stories
Publisher: Kairali Books
Publisher's Phone: 8606905639

Address

220/3117, SECTOR 1, CGS COLONY, KANE NAGAR, ANTOPHILL, MUMBAI 400037

Email

vinayan2006@gmail.com

Phone Number

98334 37785

Book Published

Short stories: 0
Poems: 0
Novel: 0
Others: 2
Total books: 2