Biography

Achari RV

ശാസ്താംകോട്ടയിൽ ജനിച്ച ശ്രീ ആർ. വി. ആചാരി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു സ്ട്രക്ചറൽ കൺസൾട്ടന്റാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിലെ ഫെലോ (FIE) കൂടിയായ അദ്ദേഹം ശാസ്ത്ര-സാങ്കേതിക മികവുകളിലൂടെ അറിവുകളെ പുഷ്ടിപ്പെടുത്താൻ നിരന്തരം പ്രയത്നിക്കുന്നു. വാസ്തുവിദ്യയിലെ അശാസ്ത്രീയതകളെ ചോദ്യം ചെയ്യുന്നതിലും ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെടുന്നു. നിലവിൽ 1973 മുതൽ ബംഗളൂരു കേന്ദ്രീകരിച്ച് സാഹിത്യ-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

Major Books & Publications

placeholder.png
വാസ്തുശാസ്ത്രം – ദൈവിക ദുരന്തം
വൈജ്ഞാനികം / ശാസ്ത്രം

ഹാർവാർഡ്, പെൻസിൽവാനിയ സർവകലാശാലകളിൽ റഫറൻസ് ഗ്രന്ഥമായ ഈ പുസ്തകം ഖരഗ്‌പൂർ ഐ.ഐ.ടി-യിൽ വാസ്തുവിദ്യ അശാസ്ത്രീയമായി അവതരിപ്പിക്കുന്നത് ഫലപ്രദമായി തടഞ്ഞു.

placeholder.png
വാസ്തുശാസ്ത്രം – പൊരുളും പൊരുത്തക്കേടും
വൈജ്ഞാനികം

കേരളത്തിലെ സർവകലാശാലകളിലെ ആർക്കിടക്ചർ സിലബസിൽ നിന്ന് വാസ്തുശാസ്ത്രത്തെ ഒഴിവാക്കുന്നതിന് കാരണമായ കൃതി.

placeholder.png
വാസ്തു അന്ധവിശ്വാസമോ?
വൈജ്ഞാനികം

മലയാളം സർവകലാശാലയിൽ വാസ്തൂകരണ റിസർച്ചിന് തടയിട്ട പുസ്തകം.

placeholder.png
സംവിധാന ഓദു (മലയാള വിവർത്തനം)
വിവർത്തനം / നിയമം

ജസ്റ്റിസ് നാഗമോഹൻദാസ് കന്നഡയിൽ രചിച്ച ഇന്ത്യൻ ഭരണഘടനയുടെ കൈപ്പുസ്തകത്തിന്റെ മലയാളം വിവർത്തനം.